കുഞ്ഞാർ കുറത്തി ക്ഷുദ്രദോഷം നീക്കി പാണ്ഡവരെ ജീവിപ്പിച്ചവളാണെന്നാണ് വിശ്വാസം. അപ്പോഴും ഉർവര ദേവതകളിൽ ഒന്നായിട്ടാണ് കുറത്തിതെയ്യത്തെ കണക്കാക്കുന്നത്. കയ്യിൽ മുറവും ചൂലും കത്തിയുമേന്തിയാണ് തെയ്യം നൃത്തം ചെയ്യുന്നത് എന്നതാണിതിന്റെ പ്രത്യേകത. മുഖത്തെഴുതി ഉടുത്ത് കെട്ടി മുടിയണിഞ്ഞുറഞ്ഞ് വരുന്ന കുറത്തിയമ്മയുടെ പുറപ്പാട് കഴിഞ്ഞാൽ പിന്നെ ദേവിക്ക് ഉപവാസസമാപനമാണ്. പാർവതി ദേവിയുടെ അവതാരമായാണ് കുഞ്ഞാർകുറത്തിയമ്മയെ കണക്കാക്കി പോരുന്നത്. വാദ്യസമേതം വീട്ട് മുറ്റത്തെത്തുന്ന കുറത്തിയമ്മയെ വീട്ടിലെ മുതിർന്ന സ്ത്രീ അരിയെറിഞ്ഞേതിരേൽക്കും
コメント